Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AI

റോ​ബോ​ട്ടു​ക​ൾ​ക്കും എ​ഐ​ക്കും നി​കു​തി ചു​മ​ത്ത​ണ​മെ​ന്ന് ബി​ൽ ഗേ​റ്റ്സ്

വാ​ഷിം​ഗ്ട​ൺ: നി​ർ​മി​ത​ബു​ദ്ധി​യു​ടെ​യും (എ​ഐ) ഓ​ട്ടോ​മേ​ഷ​ന്‍റെ​യും ക​ട​ന്നു​ക​യ​റ്റം മൂ​ലം മ​നു​ഷ്യ​രു​ടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​ത് ത​ട​യാ​ൻ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് സ​ഹ​സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്സ്.

ത​ന്‍റെ ഔ​ദ്യോ​ഗി​ക ബ്ലോ​ഗാ​യ "ഗേ​റ്റ്സ് നോ​ട്ട്സി​ൽ' പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ലാ​ണ് ചി​ല തൊ​ഴി​ൽ മേ​ഖ​ല​ക​ൾ മ​നു​ഷ്യ​ർ​ക്കാ​യി മാ​ത്രം സം​വ​ര​ണം ചെ​യ്യ​ണ​മെ​ന്നും റോ​ബോ​ട്ടു​ക​ൾ​ക്കും എ​ഐ ടോ​ക്ക​ണു​ക​ൾ​ക്കും പ്ര​ത്യേ​ക നി​കു​തി ചു​മ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​ത്.

മ​നു​ഷ്യ​രു​ടെ മേ​ൽ​നോ​ട്ട​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ഐ സം​വി​ധാ​ന​ങ്ങ​ൾ തു​ട​ക്ക-​ഇ​ട​ത്ത​രം ത​ല​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി തൊ​ഴി​ലു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും, ഇ​തി​നെ നേ​രി​ടാ​ൻ സ​ർ​ക്കാ​രു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ പൊ​തുഭ​ര​ണ​ സം​വി​ധാ​ന​ങ്ങ​ളും നി​യ​ന്ത്ര​ണ ച​ട്ട​ക്കൂ​ടു​ക​ളും രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു.

പ്ര​കൃ​തി​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളെ​പ്പോ​ലെ ചി​ല മേ​ഖ​ല​ക​ൾ നി​ർ​ബ​ന്ധ​മാ​യും മ​നു​ഷ്യ​ർ​ക്കാ​യി മാ​ത്രം മാ​റ്റി​വയ്​ക്കു​ന്ന ‘ഹ്യൂ​മ​ൻ റി​സ​ർ​വ്ഡ്' രീ​തി​യാ​ണ് ഗേ​റ്റ്സ് നി​ർ​ദേ​ശി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സം, മാ​ന​സി​കാ​രോ​ഗ്യം, രോ​ഗി​ക​ൾ​ക്ക് അ​തീ​വ ഗു​രു​ത​ര​മാ​യ വി​വ​ര​ങ്ങ​ൾ കൈ​മാ​റ​ൽ തു​ട​ങ്ങി​യ മാ​നു​ഷി​ക സ​ഹാ​നു​ഭൂ​തി ആ​വ​ശ്യ​മു​ള്ള മേ​ഖ​ല​ക​ളി​ൽ എ​പ്പോ​ഴും മ​നു​ഷ്യ​ർ​ത​ന്നെ പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​ര​ണം. മ​റ്റ് ജോ​ലി​ക​ളി​ലേ​ക്കു വേ​ഗ​ത്തി​ൽ മാ​റാ​ൻ സാ​ധി​ക്കാ​ത്ത സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ഇ​ത്ത​രം സം​വ​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മ​നു​ഷ്യ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​മ്പോ​ൾ ഉ​യ​ർ​ന്ന പേ ​റോ​ൾ നി​കു​തി ന​ൽ​കേ​ണ്ടി​വ​രു​മ്പോ​ൾ, റോ​ബോ​ട്ടു​ക​ളെ ബി​സി​ന​സ് ചെ​ല​വാ​യി ക​മ്പ​നി​ക​ൾ​ക്ക് എ​ഴു​തി​ത്ത​ള്ളാ​ൻ സാ​ധി​ക്കു​ന്ന​ത് മ​നു​ഷ്യ​രെ ഒ​ഴി​വാ​ക്കാ​ൻ പ്രോ​ത്സാ​ഹ​ന​മാ​കു​ന്നു​ണ്ടെ​ന്ന് ഗേ​റ്റ്സ് നി​രീ​ക്ഷി​ച്ചു. ഇ​തി​നു പ​രി​ഹാ​ര​മാ​യി എ​ഐ ടോ​ക്ക​ണു​ക​ൾ​ക്കും റോ​ബോ​ട്ടു​ക​ൾ​ക്കും പ്ര​ത്യേ​ക നി​കു​തി ഏ​ർ​പ്പെ​ടു​ത്ത​ണം. ഇ​തു​വ​ഴി ല​ഭി​ക്കു​ന്ന വ​രു​മാ​നം തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് പു​ന​ർ​പ​രി​ശീ​ല​നം ന​ൽ​കാ​നും സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നും വി​നി​യോ​ഗി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു.

സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നി​യ​റിം​ഗ്, സെ​യി​ൽ​സ്, ക​സ്റ്റ​മ​ർ സ​പ്പോ​ർ​ട്ട്, പാ​രാ​ലീ​ഗ​ൽ തു​ട​ങ്ങി​യ വൈ​റ്റ് കോ​ള​ർ ജോ​ലി​ക​ളെ​യാ​ണ് എ​ഐ ആ​ദ്യം ബാ​ധി​ക്കു​ക​യെ​ന്നും ഈ ​ദ​ശ​ക​ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ നി​ർ​മാ​ണ, ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​ക​ളി​ലും യ​ന്ത്ര​വ​ത്ക​ര​ണം വ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.

പ്ര​ത്യേ​കി​ച്ച് ക​രി​യ​ർ ആ​രം​ഭി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ർ​ക്ക് എ​ൻ​ട്രി-​ലെ​വ​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ കു​റ​യു​ന്ന​ത് ക​ടു​ത്ത പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും. ഈ ​അ​ഭൂ​ത​പൂ​ർ​വ​മാ​യ സാ​ങ്കേ​തി​ക വെ​ല്ലു​വി​ളി​യെ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ നേ​രി​ട്ടാ​ൽ മാ​ത്ര​മേ ലോ​ക​ത്ത് സ​മ​ത്വം ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്നും ബി​ൽ ഗേ​റ്റ്സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

വി​ദേ​ശ സൈ​ബ​ർ ആ​ക്ര​മ​ണം; എ​ഐ ഇം​പാ​ക്ട് സ​മ്മി​റ്റി​ന് ജി20 ​നി​ല​വാ​ര​ത്തി​ലു​ള്ള സു​ര​ക്ഷാ ക​വ​ചം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന എ​ഐ ഇം​പാ​ക്ട് സ​മ്മി​റ്റി​ന് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ. സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ന്ന ഫെ​ബ്രു​വ​രി 20 വ​രെ ജി20 ​നി​ല​വാ​ര​ത്തി​ലു​ള്ള സു​ര​ക്ഷാ ക​വ​ചം സ​ജ്ജ​മാ​ക്കി​യ​താ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന മു​തി​ർ​ന്ന സൈ​ബ​ർ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. വി​ദേ​ശ​ത്തു നി​ന്നു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​കാ​രി​ക​ളി​ൽ​നി​ന്ന് തു​ട​ർ​ച്ച​യാ​യ ഭീ​ഷ​ണി​ക​ൾ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ വെ​ബ്‌​സൈ​റ്റു​ക​ളെ ല​ക്ഷ്യം വ​ച്ച് മാ​ൽ​വെ​യ​റു​ക​ൾ പ​ട​ർ​ത്താ​ൻ ഹാ​ക്ക​ർ​മാ​ർ ശ്ര​മി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വെ​ബ്‌​സൈ​റ്റു​ക​ളി​ലെ പോ​രാ​യ്മ​ക​ൾ ക​ണ്ടെ​ത്തി വൈ​റ​സു​ക​ൾ ക​ട​ത്തി​വി​ടു​ന്ന രീ​തി​യാ​ണി​ത്.

പ്ര​തി​നി​ധി​ക​ളു​ടെ​യും ഔ​ദ്യോ​ഗി​ക സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളു​ടെ​യും സെ​ഷ​ൻ ടോ​ക്ക​ണു​ക​ൾ ത​ട്ടി​യെ​ടു​ക്കു​ക, വ്യാ​ജ വൈ​ഫൈ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ൾ വ​ഴി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ക എ​ന്നി​വ​യും ഭീ​ഷ​ണി​ക​ളി​ലു​ണ്ട്. പ്ര​ധാ​ന ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളെ സ്തം​ഭി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഡി​ഡോ​സ് ആ​ക്ര​മ​ണ​ങ്ങ​ളും നി​ർ​ണാ​യ​ക​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള റാ​ൻ​സം​വെ​യ​ർ ആ​ക്ര​മ​ണ​ങ്ങ​ളും സൈ​ബ​ർ കു​റ്റ​വാ​ളി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തി​ങ്ക​ളാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്ത സ​മ്മേ​ള​ന​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ട​യാ​ൻ സൈ​ബ​ർ ടീ​മു​ക​ൾ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ദാ​താ​ക്ക​ളു​ടെ കാ​ല​ഹ​ര​ണ​പ്പെ​ട്ട റൂ​ട്ട​റു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ആ​ക്ര​മ​ണം ന​ട​ത്താ​ൻ വി​ദേ​ശ ഹാ​ക്ക​ർ​മാ​ർ ശ്ര​മി​ക്കു​ന്ന​താ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

District News

നി​ർ​മി​ത​ബു​ദ്ധി ഗ​വേ​ഷ​ണ​ത്തി​ൽ അ​രു​വി​ത്തു​റ കോ​ള​ജി​ൽ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ്സ് കോ​ള​ജി​ലെ റി​സ​ർ​ച്ച് & പി​ജി കെ​മി​സ്ട്രി ഡി​പ്പാ​ർ​ട്ട്മെ​ന്‍റും കെം​സ്പ​യ​ർ ക്ല​ബും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച അ​ലും​മ്നി പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ത​ബു​ദ്ധി ഗ​വേ​ഷ​ണ​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

സെ​ന്‍റ് ജോ​ർ​ജ്സ് കോ​ള​ജ് കെ​മി​സ്ട്രി പൂ​ർ​വ വി​ദ്യാ​ർ​ഥി​യും എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ ഡോ. ​മെ​റി​ൻ ജോ​സ​ഫ് ആ​ണ് പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച​ത്.

ഗ​വേ​ഷ​ണ​രം​ഗ​ത്ത് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​യും അ​വ​യു​ടെ പ്രാ​യോ​ഗി​ക ഉ​പ​യോ​ഗ​ങ്ങ​ളും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

ലി​റ്റ​റേ​ച്ച​ർ റി​വ്യൂ, ഡാ​റ്റ അ​നാ​ലി​സി​സ്, പ്ര​ബ​ന്ധ ത​യാ​റാ​ക്ക​ൽ എ​ന്നി​വ​യി​ൽ എ​ഐ​യു​ടെ പ​ങ്ക് അ​വ​ർ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു കൂ​ടെ അ​വ​ത​രി​പ്പി​ച്ചു.

പ​രി​പാ​ടി​യി​ൽ പ്രി​ൻ​സി​പ്പാ​ൾ ഡോ. ​സി​ബി ജോ​സ​ഫ്, കെ​മി​സ്ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഗ്യാ​ബി​ൾ ജോ​ർ​ജ്, കെം​സ്പ​യ​ർ ക്ല​ബ് അ​നി​മേ​റ്റ​ർ ഡോ. ​നി​ഹി​ത ലി​ൻ​സ​ൺ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

യു​ജി, പി​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ജീ​വ സാ​ന്നി​ധ്യം പ​രി​പാ​ടി​യെ ആ​വേ​ശ​ക​ര​മാ​ക്കി.

Latest News

Corehub Up